India

ഹനംകൊണ്ട ശിവക്ഷേത്രം പുതുക്കിപ്പണിയുന്നതിനിടെ ഭൂമിക്കടിയിൽ നിന്ന് കിട്ടിയത് ഹനുമാന്റെ ഏകശിലാ വിഗ്രഹം; ഇനി ഇവിടെ ഉയരും ഹനുമാന്‍ക്ഷേത്രവും

തെലങ്കാനയിലെ വാറങ്കല്‍ ട്രൈസിറ്റിയില്‍പെട്ട ഹനംകൊണ്ടയില്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹനുമാൻ വിഗ്രഹം കണ്ടെടുത്തു . ഹനംകൊണ്ടയിലെ ശിവക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയിലാണ് ഭൂമിക്കടിയില്‍ നിന്നും ഏകശിലയില്‍ തീര്‍ത്ത ഹനുമാൻ വിഗ്രഹം കണ്ടെടുത്തത്.

Published by

ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കല്‍ ട്രൈസിറ്റിയില്‍പെട്ട ഹനംകൊണ്ടയില്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹനുമാൻ വിഗ്രഹം കണ്ടെടുത്തു . ഹനംകൊണ്ടയിലെ ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയിലാണ് ഭൂമിക്കടിയില്‍ നിന്നും ഏകശിലയില്‍ തീര്‍ത്ത ഹനുമാൻ വിഗ്രഹം കണ്ടെടുത്തത്. പേരുകേട്ട കാകതീയ രാജാക്കന്മാരുടെ തലസ്ഥാനനഗരിയായിരുന്നു ഒരു കാലത്ത് ഹനംകൊണ്ട. അതിനാല്‍ ഇത്തരത്തില്‍ ഭൂമിയ്‌ക്കടിയില്‍ ധാരാളം വിഗ്രഹങ്ങള്‍ ഉള്ളതായി കരുതപ്പെടുന്നു.

ഒറ്റശിലയിൽ കൊത്തിയെടുത്ത നിലയിലാണ് ഈ ഹനുമാന്‍ വിഗ്രഹം .വിഗ്രഹം കണ്ടെടുത്ത വാര്‍ത്ത പരന്നതോടെ ധാരാളം പേര്‍ എത്തി. സമീപ പ്രദേശങ്ങളിൽ നിന്ന് പോലും സ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ ഹനുമകൊണ്ടയിലെ ശിവക്ഷേത്രത്തില്‍ തടിച്ചുകൂടി.
നാട്ടുകാർ ഒത്തു ചേർന്നതോടെ ഹനുമാൻ വിഗ്രഹം സ്ഥാപിച്ച് പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തി . ഗ്രാമസഭയുടെ യോഗത്തില്‍ ശിവക്ഷേത്രത്തോട് ചേർന്ന് ഹനുമാൻ ക്ഷേത്രവും നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ഹനുമാന്‍ ക്ഷേത്രം ഉയര്‍ത്താനാണ് ഗ്രാമസഭയുടെ തീരുമാനം. മുൻപും ഹനുമകൊണ്ടയിൽ പലയിടങ്ങളിൽ നിന്നായി ചെറിയ വിഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു.

അടുത്തിടെ മഴയ്‌ക്ക് പിന്നാലെയുള്ള ശക്തമായ വെള്ളപ്പൊക്കത്തിന് ശേഷം ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ മാഡേരു നദിയുടെ തീരത്ത് ആഞ്ജനേയ സ്വാമിയുടെ വിഗ്രഹം പൊന്തിവന്നത് വലിയ വാര്‍ത്തയായിരുന്നു.

ഹനംകൊണ്ടയെ ഹനുമാന്‍ കൊണ്ട എന്നും പറയും. ഹനുമാന്റെ മല എന്നാണ് അര്‍ത്ഥം. ഇവിടുത്തെ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ച രുദ്ര രാജാവ് പണികഴിപ്പിച്ച ആയിരംകാല്‍ ക്ഷേത്രമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക