മലപ്പുറം : സെല്‍ഫി എടുക്കാനും മറ്റുമായി പാളത്തില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്കി ആര് പി എഫ്. ഹോണ്‍ മുഴക്കി ട്രെയിന്‍ എത്തിയാല്‍ പോലും താനൂരിലെ സ്കൂള്‍ കുട്ടികള്‍ പാളത്തില്‍ നിന്ന് മാറുന്നില്ലെന്നാണ് ലോക്കോ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്കൂളില്‍ നേരിട്ടെത്തിയാണ് മുന്നറിയിപ്പ് നല്‍കിയത്.
പാളത്തില്‍ അശ്രദ്ധമായി നില്‍ക്കരുതെന്നും ഇത് പാലിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍പിഎഫ് വ്യക്തമാക്കി. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കും.പാളത്തിനു നടുവിലൂടെയുള്ള നടത്തം, പാളത്തില്‍ കയറി സെല്‍ഫിയെടുക്കല്‍, സ്റ്റേഷനില്‍ കൂട്ടംകൂടിനിന്ന് അപരിചിതരുമായുള്ള ചങ്ങാത്തംകൂടല് തുടങ്ങിയ വിഷയങ്ങള്‍ പോലീസ് പ്രിന്‍സിപ്പലിനെ ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: