ചര്‍മ്മ സംരക്ഷണത്തില്‍ ഇന്ന് ഏറ്റവും അധികം ആളുകള്‍ ശ്രദ്ധിക്കുന്നത് മുഖത്തെ ഭംഗിയെക്കുറിച്ച് തന്നെയാണ്. ഇതിനായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും വ്യായാമങ്ങള്‍ ചെയ്തും ആളുകള്‍ പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഈയൊരു സാധനം മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങളേറെയാണ്. പഴങ്ങളില്‍ ഏറെ പ്രധാനിയായ ആപ്പിള്‍ തന്നെയാണ് നിരവധി ഗുണങ്ങള്‍ നല്‍കുന്നത്.
ഉയര്‍ന്ന ജലാംശം അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിറയ്ക്കാനും, വരള്‍ച്ച തടയാനും സഹായിക്കുന്നു. ആരോഗ്യമുള്ളതും യുവത്വമുള്ളതും തെളിഞ്ഞതുമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് മതിയായ ജലാംശം അത്യാവശ്യമാണ്. ഭക്ഷണക്രമത്തിലും ചര്‍മ്മസംരക്ഷണ ദിനചര്യയിലും ആപ്പിള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു.
ആപ്പിളില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ അകാല വാര്‍ദ്ധക്യം, നേര്‍ത്ത വരകള്‍, ചുളിവുകള്‍ എന്നിവ അകറ്റുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനും സഹായിക്കുന്നു. ഭക്ഷണത്തിലോ ചര്‍മ്മസംരക്ഷണ ദിനചര്യയിലോ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് ?ഗുണം ചെയ്യും.
ആപ്പിള്‍ ഫേസ് പാക്കുകള്‍
ഒന്ന്
ഒരു ടീസ്പൂണ്‍ പേസ്റ്റ് രൂപത്തിലാക്കിയ ആപ്പിള്‍ ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
രണ്ട്
ഒരു ടീസ്പൂണ്‍ അരച്ചെടുത്ത ആപ്പിള്‍ ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിന്‍ ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
ഒരു ടീസ്പൂണ്‍ ഓട്സ് പൊടിച്ചതും അല്പം ആപ്പിള്‍ പേസ്റ്റും രണ്ട് സ്പൂണ്‍ തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: