ശ്രീനഗർ: ജമ്മു കശ്മീരിലെ ഗഗൻ ഗീർ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ സിൻഹ. സാധാരണക്കാർക്ക് നേരെ നടന്ന ഈ നിന്ദ്യമായ പ്രവർത്തിക്ക് പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടാതെ പോലില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിന് ജമ്മു കശ്മീർ പോലീസിനും സൈന്യത്തിനും സുരക്ഷാ സേനയ്‌ക്കും ഞങ്ങൾ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പടെ ഏഴുപേരാണ് മരിച്ചത്. ഗഗൻഗർ, സോനാമാർഗ്, ഗന്ദർബാൽ പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. അക്രമികളെ കണ്ടെത്തുന്നതിനായി ശക്തമായ തെരച്ചിലാണ് പ്രദേശത്ത് സുരക്ഷാസേന നടത്തുന്നത്. ഗഗൻഗീർ, സോനാമാർഗ് എന്നിവിടങ്ങളിൽ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയിൽ ഏർപ്പെട്ടിരുന്ന നിരപരാധികളായ തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും രംഗത്ത് എത്തിയിരുന്നു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: