ചെര്‍പ്പുളശ്ശേരി: സംസ്ഥാന സോപാന സംഗീതസഭയുടെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. സോപാന ഗായകന് കൂടിയായിരുന്ന ആലിപ്പറമ്പ് ശിവരാമപ്പൊതുവാളുടെ ജന്മശതാബ്ദിയാഘോഷവുമായി ബന്ധപ്പെടുത്തി കാവുവട്ടം ലക്ഷ്മി കല്യാണമണ്ഡപത്തില്‍ രാവിലെ അകത്തേക്കുന്നത്ത് കൃഷ്ണന് നമ്പൂതിരി, പാതിരിക്കുന്നത്ത് സുരേഷ് നമ്പൂതിരി, മോഴിക്കുന്നത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരി എന്നിവര്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് ഞരളത്ത് രാമദാസ് – രഞ്ജിത് എന്നിവര്‍ ചേര്‍ന്നാലപിച്ച അഷ്ടപദിയോടെ മുപ്പതിലേറെ പേര് പങ്കെടുത്ത സോപാന സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.
സഭാ ഭാരവാഹികളായ അമ്പലപ്പുഴ വിജയകുമാര്‍, എലൂര്‍ ബിജു, ഗുരുവായൂര്‍ ജ്യോതിദാസ്, വെള്ളാരപ്പള്ളി സുരേഷ് നേതൃത്വം നല്കി. വെള്ളിനെഴി ഹരിദാസ് – എന്‍. പി. രാമദാസ് അവതരിപ്പിച്ച അഷ്ടപദിയോടെ സംഗീതാര്‍ച്ചന സമാപിച്ചു.
തുടര്‍ന്ന് നടന്ന സോപാനസംഗീതസഭ വാര്‍ഷികയോഗവും ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ അനുസ്മരണവും കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സഭ ചെയര്മാന് തൃക്കാംബരം അധ്യക്ഷത വഹിച്ചു. ചെര്‍പ്പുളശ്ശേരി ശിവന് മുഖ്യാതിഥിയായി. ഡോ. എന്‍.പി വിജയകൃഷ്ണന് ശിവരാമപ്പൊതുവാള്‍ അനുസ്മരണ ഭാഷണം നടത്തി. അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്, തിരുവില്വാമല ഹരി, പ്രകാശ് കുറുമാപ്പള്ളി, ചെര്‍പ്പുളശ്ശേരി രാജേഷ്, സി. രാധാകൃഷ്ണന്, ടി.വി. സത്യനാഥന്, ഭഗത് ഉണ്ണികൃഷ്ണന്, ടി.യു. വിപീഷ് സംസാരിച്ചു.
കാക്കയൂര്‍ അപ്പുകുട്ടമാരാര്, പല്ലശ്ശന മുരളിമാരാര്‍ വെള്ളിനെഴി ഹരിദാസ്, പെരിങ്ങോട് മണികണ്ഠന്, ജൗഷല്‍ ബാബു എന്നിവരെ ആദരിച്ചു. അയ്യപ്പന്‍കാവ് സന്നിദ്ധിയില്‍ തൃത്താല ശങ്കര കൃഷ്ണപ്പൊതുവാള് അവതരിപ്പിച്ച തായമ്പകയും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: