കൊച്ചി: സാധാരണക്കാർക്ക് കിട്ടാക്കനിയായി സ്വർണം മാറിക്കൊണ്ടിരിക്കുന്ന ൿഴ്ചയാണ് സംസ്ഥാനത്ത് കാണാൻ അകഴിയുന്നത്. ദിവസവും സ്വന്തം റെക്കോർഡുകൾ തന്നെ ആണ് സ്വർണം കടത്തിവെട്ടികൊണ്ട് ഇരിക്കുന്നത്. പവന് 160 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിയിലെ നിരക്ക് 58,400 രൂപയാണ് .ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തുന്ന കാഴ്ചകളാണ് സ്വർണവിപണിയിൽ കാണാൻ സാധിക്കുന്നത്. പണിക്കൂലി കൂടി കഴിഞ്ഞ് ആഭരണം കയ്യിലെത്തുമ്പോൾ നൽകേണ്ട തുക ചിന്തിക്കുന്നതിലും അപ്പുറമാണ് എന്നതാണ് യാഥാർത്ഥ്യം. ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും.ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് വിപണിയിലെ സ്വർണ വ്യപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക