ബെംഗളൂരു: ന്യൂസിലാന്‍ഡിനെതിരെ ആദ്യ മത്സരത്തിര്‍ ഭാരതം പരാജയപ്പെട്ട് കളി അവസാനിച്ച ശേഷം ഭാരത പേസ് ബൗളര്‍ മുഹമ്മദ് ഷമി പരിശീലനത്തിനിറങ്ങി.
ഭാരതത്തിന്റെ സഹ പരിശീലകന് അഭിഷേക് നായര്‍ക്കൊപ്പമാണ് പരിശീലനത്തിനിറങ്ങിയത്. ബാറ്റുമായെത്തിയ അഭിഷേകിന്റെ നേര്‍ക്ക് ഒരു മണിക്കൂറോളം ഷമി പന്തെറിഞ്ഞു.
ഇടംകൈയ്യന്‍ ബാറ്ററായ അഭിഷേകിന് നേര്‍ക്ക് എറിഞ്ഞ പന്തുകളുടെ ലൈനും ലെങ്ത്തും കൃത്യമാര്ന്നതായിരുന്നു. കറുത്ത സ്ലീവ് ലെസ്സ് ടീ ഷര്‍ട്ടും ഷോട്ട്സും ഇട്ടുകൊണ്ടാണ് ഷമി പരിശീലനത്തിനെത്തിയത്. ആദ്യം താരത്തിന് മുന്നില്‍ ബാറ്റ് ചെയ്യാന്‍ നിന്നത് വിരാട് കോഹ്ലിയായിരുന്നു.
ബൗളിങ് പരിശീലനത്തിന് പുറമെ ടി. ദിലീപിന്റെ നേതൃത്വത്തില്‍ കാച്ചിങ് പരിശീലനവും ഷമി നടത്തി.
പക്ഷെ താരത്തിന്റെ തിരിച്ചുവരവവിന്റെ കാര്യത്തില്‍ യാതൊരു സൂചനയും ആരും അവശേഷിപ്പിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ഇത് സംബന്ധിച്ച് പറഞ്ഞത് ഭാരത നായകന് രോഹിത് ശര്‍മയാണ്. ഷമി ഓസ്ട്രേലിയന്‍ പര്യടനത്തിന് ഉണ്ടാകുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു രോഹിത്ത് ശര്‍മ ഒരാഴ്ച മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എപ്പോഴാണോ ഷമി പൂര്‍ണ സജ്ജമാകുന്നത് അപ്പോഴേ ടീമിലെടുക്കൂവെന്ന് അന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: