Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു

കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വര്‍ഗീസ് വൈദ്യന്റെ മകനാണ്

Published by

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി(70) അന്തരിച്ചു കെ പി സി സി എക്‌സിക്യൂട്ടീവ് അംഗമാണ്. ഞായറാഴ്ച രാത്രി 9.30 ഓടെ തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് ആലപ്പുഴയില്‍.

2021ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹോര്‍ട്ടി കോര്‍പ് ചെയര്‍മാന്‍ ആയിരുന്നു.

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്നു.കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു. ലാല്‍ വര്‍ഗീസ് കല്പകവാടി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി 17 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2016ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു.

കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വര്‍ഗീസ് വൈദ്യന്റെ മകനാണ്. പ്രശത്ത തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി സഹോദരനാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക