ലംസാഘാങ് : കുതിച്ചു പാഞ്ഞെത്തിയ ട്രെയിന് മുന്നിൽ അകപ്പെട്ട 60 ഓളം കാട്ടാനകളെ രക്ഷിച്ച ലോക്കോ പൈലറ്റിന് കൈയ്യടി . ഒക്‌ടോബർ 16-ന് ഗുവാഹത്തിയിൽ നിന്ന് ലുംഡിങ്ങിലേക്ക് വരികയായിരുന്ന കാംരൂപ് എക്‌സ്പ്രസിന് മുന്നിലാണ് കാട്ടാനകൾ അകപ്പെട്ടത് . ട്രാക്ക് മുറിച്ചു കടക്കുകയായിരുന്നു ആനകൾ .
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഐഡിഎസ്) മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ജെ ഡി ദാസും അസിസ്റ്റൻ്റ് ഉമേഷ് കുമാറും ചേർന്ന് എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയിൽ ആനക്കൂട്ടം ട്രെയിൻ പാളം മുറിച്ചുകടക്കുന്നത് കാണാം. ആനകൾക്ക് സമീപമെത്തിയ ട്രെയിൻ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: