കണ്ണൂര്‍: സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. ദിവ്യയുടെ ഭര്‍ത്താവ് വി.പി. അജിത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
തെറ്റായ സൈബര്‍ പ്രചാരണം നടത്തുന്നു എന്നാണ് പരാതി. കണ്ണപുരം സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
സാമൂഹ മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തി. തെറ്റായ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നുമാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: