ന്യൂഡൽഹി : അയോദ്ധ്യ രാമജന്മഭൂമികേസിൽ ശാശ്വതമായ പരിഹാരം കണ്ടെത്താനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. .ജന്മനാടായ ഖേഡ് കൻഹെർസർ ഗ്രാമത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും ഒരു വഴികാട്ടിയാകും .മൂന്ന് മാസമായി തന്റെ മുന്നിലുണ്ടായിരുന്ന അയോധ്യ കേസിന്റെ സമയത്തും താൻ പ്രാർത്ഥിച്ചിരുന്നു . ഒരു പരിഹാരം തേടിയായിരുന്നു ആ പ്രാർത്ഥനയെന്നും ചന്ദ്രചൂഡ് പറഞ്ഞു.
‘ ഞാൻ പതിവായി പ്രാർത്ഥിക്കാറുണ്ട് . നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, ദൈവം നിങ്ങൾക്കും വഴി കാട്ടിയാകുമെന്നും ‘ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക