തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുന്‍ കാലങ്ങളിലും ക്ഷേത്ര വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ക്ഷേത്ര ഉദ്യോഗസ്ഥന്‍. വെള്ളിക്കിണ്ണവും വെള്ളിമാലയും രുദ്രാക്ഷമാലയും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് ഇവ തിരിച്ചെത്തി.എന്നാല്‍ തിരിച്ചുവന്നത് യഥാര്‍ത്ഥ സാധനങ്ങള്‍ തന്നെ ആണോ എന്ന് പരിശോധിക്കാറില്ലെന്നും ക്ഷേത്ര മുന്‍ ഉദ്യോഗസ്ഥനും കര്‍മ്മചാരി സംഘം പ്രസിഡന്റുമായ ബബിലു ശങ്കര്‍ പറഞ്ഞു
സാധനങ്ങള്‍ കാണാതെ പോകുന്നതും അന്വേഷണം പോലും നടക്കാതെ വസ്തുക്കള്‍ തിരിച്ചെത്തുന്നതും അസ്വാഭാവികമാണെന്ന് ബബിലു ശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലെ ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ളയിടത്ത് നടക്കാന്‍ പാടില്ലാത്തതാണ്.
ഭരണസമിതി അംഗങ്ങള്‍ പോലും അന്വേഷണത്തിന് താത്പര്യം കാട്ടിയില്ല. ഈ വിഷയത്തില്‍ ബബിലു ശങ്കര്‍ ഫയല്‍ ചെയ്ത കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രത്തില്‍ നിന്ന് ഉരുളി നഷ്ടപ്പെട്ട സംഭവം ഉണ്ടായ സാഹചര്യത്തിലാണ് ബബിലു ശങ്കറിന്റെ പ്രതികരണം.
ക്ഷേത്രത്തിലെ വസ്തുക്കള്‍ കാണാതെ പോകുന്നതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം വേണമെന്നാണ് ബബിലു ശങ്കറിന്റെ ആവശ്യം. ഒരിക്കല്‍ നഷ്ടപ്പെട്ട ശേഷം തിരിച്ചെത്തിയ വസ്തുക്കള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: