India

ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്ന കൊലയാളിയെ രഹസ്യഏജന്‍റായ വനിതയെ ഉപയോഗിച്ച് പിടികൂടിയ മുംബൈ പൊലീസിന് കയ്യടി

അജിത് പവാര്‍ എന്‍സിപി എംഎല്‍എ ആയ ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്ണോയിയുടെ അധോലോകസംഘത്തിലെ അംഗത്തെ മഹാരാഷ്ട്ര പൊലീസ് കെണിയില്‍ വീഴ്ത്തിയത് അപൂര്‍വ്വമായ കരുനീക്കത്തിലൂടെ. മഹാരാഷ്ട്ര പൊലീസിന് വേണ്ടി ജോലി ചെയ്യുന്ന ഒരു സ്ത്രീ അവരുടെ ഗ്ലാമര്‍ ഉപയോഗിച്ചാണ് ബാബാ സിദ്ദിഖിയുടെ കൊലപാതകിയെ വലയില്‍ വീഴ്ത്തിയത്.

Published by

മുംബൈ: അജിത് പവാര്‍ എന്‍സിപി എംഎല്‍എ ആയ ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്ണോയിയുടെ അധോലോകസംഘത്തിലെ അംഗത്തെ മഹാരാഷ്‌ട്ര പൊലീസ് കെണിയില്‍ വീഴ്‌ത്തിയത് അപൂര്‍വ്വമായ കരുനീക്കത്തിലൂടെ. മഹാരാഷ്‌ട്ര പൊലീസിന് വേണ്ടി ജോലി ചെയ്യുന്ന ഒരു സ്ത്രീ അവരുടെ ഗ്ലാമര്‍ ഉപയോഗിച്ചാണ് ബാബാ സിദ്ദിഖിയുടെ കൊലപാതകിയെ വലയില്‍ വീഴ്‌ത്തിയത്.

സുഖ് വീര്‍ എന്ന സുഖ ആണ് പ്രധാന കൊലപാതകി. സുഖ് വീര്‍ എന്ന സുഖ തന്നെയാണ് സല്‍മാന്‍ ഖാനെതിരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയത് എന്നും പറയപ്പെടുന്നു.

സുഖ് വീറിനെ കുടുക്കാന്‍ മഹാരാഷ്‌ട്ര പൊലീസിന് വേണ്ടി പ്രവര്ത്തിച്ചത് പൊലീസിന് വേണ്ടി ചാരപ്രവൃത്തികള്‍ ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥയാണ്. മൂന്ന് മാസം മുന്‍പേ മഹാരാഷ്‌ട്ര പൊലീസ് ഈ വനിതയെ ജോലി ഏല്‍പിച്ചിരുന്നു. ഈ ഉദ്യോഗസ്ഥ സുഖ് വീറുമായി നിരന്തരം ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു.

പതിയെ പതിയെ ഈ ഉദ്യോഗസ്ഥ സുഖ് വീറിന്റെ സുഹൃത്തായി മാറി. പിന്നീട് തന്റെ ആകര്‍ഷകത്വം അവര്‍ ആയുധമാക്കി. സുഖ് വീറിനോട് തന്നെ കാണാന്‍ എത്താന്‍ പറഞ്ഞ് അവര്‍ ഒരു ഹോട്ടലിലെ ലൊക്കേഷന്‍ അയച്ചുകൊടുത്തു. അതനുസരിച്ച് പാനിപ്പത്തിലുള്ള ഹോട്ടലിലേക്ക് സുഖ് വീര്‍ എത്തുകയായിരുന്നു സുഖ് വീര്‍.

ഹോട്ടല്‍ മുറിയില്‍ എത്തിയ സുഖ് വീര്‍ ആ ഉദ്യോഗസ്ഥയുമായി മദ്യം കഴിച്ചു. വളരെ സന്തോഷവാനായി നിമിഷങ്ങള്‍ ചെലവഴിക്കുന്നതിനിടയില്‍ മുംബൈ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. .

ക്രിമിനല്‍ ഗ്യാങ്ങ് തലവന്മാരുമായി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്ന വ്യക്തിയാണ് സുഖ എന്ന സുഖ് വീര്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടാത്തലവനുമായും പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു അധോലോക നായകനുമായും നിരന്തരം സുഖ എന്ന സുഖ് വീര്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക