Entertainment

രാമനും കദീജയും’ സംവിധായകന് വധഭീഷണി:ഇത് നിന്റെ അവസാന സിനിമയായിരിക്കും

Published by

തിയേറ്ററില്‍ റിലീസിന് ഒരുങ്ങുന്ന ‘രാമനും കദീജയും’ സിനിമയുടെ സംവിധായകന് വധഭീഷണി. സംവിധായകന്‍ ദിനേശന്‍ പൂച്ചക്കാടിന് തനിക്ക് നിരന്തരം വധഭീഷണി ലഭിക്കുകയാണെന്ന് പരാതി നല്‍കി. പരാതിയില്‍ ബേക്കല്‍ പൊലീസ് കേസ് എടുത്തു.

പൂച്ചക്കാട് കിഴക്കേക്കരയിലുള്ള ദിനേശന്റെ വീട്ടില്‍ ആരോ ഭീഷണിക്കത്ത് കൊണ്ടിടുകയായിരുന്നു. ഏതാനും ദിവസം മുമ്പ് രാത്രിയാണ് ഇതു കൊണ്ടിട്ടത് എന്നാണ് സംവിധായകന്‍ പറയുന്നത്. ‘ഇത് നിന്റെ അവസാന സിനിമയായിരിക്കും’ എന്നാണ് കത്തിലുള്ശ മുന്നറിയിപ്പ്.

വാട്സ്ആപ്പ് കോളിലൂടെ പലതവണ ഭീഷണിയുണ്ടായെന്നും ദിനേശന്‍ പരാതിയില്‍ പറയുന്നുണ്ട്. കത്ത് കൊണ്ടിട്ടതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ പറഞ്ഞു.

അതേസമയം, കാസര്‍കോടിലെ കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കല്‍, രാവണേശ്വരം, പൂച്ചക്കാട്, ചേറ്റുകുണ്ട് എന്നിവിടങ്ങളിലായാണ് ചിത്ര ഷൂട്ട് ചെയ്തത്. ഡോ ഹരിശങ്കര്‍, അപര്‍ണ ഹരി എന്നീ പുതുമുഖങ്ങളാണ് നായകനും നായികയും 150ലേറെ പേര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by