പത്തനംതിട്ട : പെട്രോള് പമ്പുകളുടെ നിരാക്ഷേപ പത്രവുമായി (എന്ഒസി) ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. ആത്മഹത്യ ചെയ്ത കണ്ണൂര് എഡിഎം കെ.നവീന്ബാബുവിന്റെ വീട് സന്ദര്ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള സുരേഷ്ഗോപി.
പെട്രോള് പമ്പുകളുടെ നിരാക്ഷേപപത്രം സംബന്ധിച്ച ഔദ്യോഗിക കാര്യങ്ങള് ആദ്യദിവസം തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പരിണതഫലം രണ്ടു മൂന്നു ദിവസത്തിനുള്ളില് അറിയാമെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില് അതിന്റെ നീക്കങ്ങള് തുടങ്ങും. പെട്രോള് പമ്പുകള്ക്ക് നിരാക്ഷേപ പത്രം ലഭിച്ചതിലെ പരാതികള് പരിശോധിക്കും. പമ്പുകളകള്ക്ക് നിരാക്ഷേപ പത്രം നല്കിയതില് 25 വര്ഷത്തെയെങ്കിലും കാര്യങ്ങള് പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
താന് എത്തിയത് ആശ്വാസമെന്നാണ് നവീന്ബാബുവിന്റെ കുടുംബം പറഞ്ഞത്. പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര് വിവരങ്ങള് തനിക്കു കൈമാറുന്നുണ്ട്. അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യ , നാട്ടിലേക്ക്് സ്ഥലം മാറ്റം ലഭിച്ച നവീന് ബാബുവിന് സഹപപ്രവര്ത്തകര് നല്കിയ യായ്ര അയപ്പ് ചടങ്ങില് ക്ഷണിക്കപ്പെടാതെ എത്തി അഴിമതിയാരോപണം ഉന്നയിച്ചതിനെത്തുടര്ന്നാണ് നവീന് ബാബു ക്വാര്ട്ടേഴ്സില് ജീവനൊടുക്കിയത് എന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: