Article

ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ദയനീയ അവസ്ഥ കണ്ടിട്ട് ചിരി വരുന്നു

Published by

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ, പ്രത്യേകിച്ച് ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ കണ്ടിട്ട് സഹതാപം അല്ല, ചിരി ആണ് വരുന്നത്.
വഖഫ് നിയമം എന്ന കിരാത നിയമം കാരണം കുടിയിറക്ക് ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്തെ 600 ൽ അധികം മത്സ്യതൊഴിലാളി കുടുംബങ്ങൾ സമരം നടത്താൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി. ഇതിൽ 500 കുടുംബങ്ങൾ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും ബാക്കി ഹിന്ദുക്കളായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുമാണ്.
സമരവും, പ്രതിഷേധവും ഒക്കെ തുടങ്ങിയിട്ട് മാസങ്ങൾ ആയിട്ടും, അവരുടെ സങ്കടം കാണാൻ ആരുമില്ല. അവരുടെ സമരം ഒരു മാധ്യമത്തിലും വാർത്ത അല്ല. ഇടത് വലത് രാഷ്‌ട്രീയ പാർട്ടികൾ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.
സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന തീവ്രവാദികൾക്ക് വേണ്ടി സേവ് ഗാസ, സേവ് ഹിസ്ബുള്ള, all eyes on rafa എന്നൊക്കെ പറഞ്ഞ് കരഞ്ഞു കൂവുന്ന ഒരു സാംസ്‌ക്കാരിക നായകനും, സിനിമക്കാരനും, മനുഷ്യാവകാശക്കാരും ആ വഴി ചെന്നിട്ടില്ല.
തങ്ങളുടെ സമരം അവഗണിക്കുന്നത് കണ്ടിട്ട് ‘ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ” എന്ന് വരെ പാവം മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു..!
മത്സ്യത്തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ സഭയെ കേരളത്തിലെ ഇടതും വലതും പൂർണമായും അവഗണിക്കുകയാണ്. സഭയുടെ വോട്ട് കൊണ്ട് ജയിച്ച എം പി ആകട്ടെ വഖഫ് എന്ന തീവ്രവാദ നിയമം പിൻവലിക്കുകയോ, പരിഷ്ക്കരിക്കുകയോ ചെയ്യരുത് എന്ന് പറഞ്ഞ് പാർലമെന്റിൽ ബഹളം ഉണ്ടാക്കുന്നു..!
പ്രതിപക്ഷ നേതാവ് എന്ന് പറയുന്ന ഊള മുനമ്പത്ത് വന്നു വഖഫ് നിയമം തെറ്റാണെന്ന് പറയും, അതേസമയം പാർലമെന്റിൽ ആ ഭീകര നിയമത്തിനു പിന്തുണയും കൊടുക്കുന്നു..!
കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് കരുതുന്ന മാധ്യമങ്ങൾ എല്ലാം വഖഫ് എന്ന തീവ്രവാദ നിയമത്തിന് അനുകൂലമായി നിൽക്കുക മാത്രമല്ല, മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം കണ്ട ഭാവം നടിക്കുന്നില്ല.
ദേശീയ ചാനലുകളിൽ വഖഫ് എന്ന തീവ്രവാദ നിയമത്തിന് എതിരെ മുനമ്പത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം റിപ്പോർട്ട്‌ ചെയ്യുന്നു എന്ന് മാത്രമാണ് ഒരാശ്വാസം.
ലത്തീൻ കത്തോലിക്ക വോട്ടുകൾ എന്നും കോൺഗ്രസിന്റെ ഉറച്ച വോട്ട് ബാങ്ക് ആണ്. അതെ കോൺഗ്രസ്‌ പാർട്ടി തന്നെ ഇപ്പോൾ മത്സ്യത്തൊഴിലാളികളെ തള്ളിപ്പറഞ്ഞ് തീവ്രവാദ നിയമത്തിന് പിന്തുണ കൊടുക്കുകയും, ആ ഭീകര നിയമം പിൻവലിക്കുന്നതിന് എതിരെ പാർലമെന്റിൽ ബഹളം ഉണ്ടാക്കുകയും ചെയ്യുന്നതും.
കണ്ണിൽ കണ്ട ഏത് ഭൂമിയും വഖഫിന്റേതാണ് എന്ന് വഖഫ് ബോർഡ്‌ പറഞ്ഞാൽ നിലവിലെ നിയമ പ്രകാരം അത് കോടതിയിൽ പോലും ചോദ്യം ചെയ്യാൻ ആകില്ല. ആ ഭീകര നിയമം ഉപയോഗിച്ച് ഇന്ത്യയിലെ കണ്ണായ സ്ഥലങ്ങൾ എല്ലാ സ്ഥലങ്ങളും തങ്ങളുടേതാണ് എന്ന് പറഞ്ഞ് എല്ലായിടത്തും അവകാശവാദം ഉന്നയിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി കോൺഗ്രസും, കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും നിലകൊള്ളുന്ന വിചിത്രമായ കാഴ്ചയാണ് നമ്മൾ കാണുന്നത്.
വഖഫ് എന്ന കിരാത നിയമം കൊണ്ടുവന്നത് കോൺഗ്രസ്‌ സർക്കാർ ആണെന്ന് മറക്കരുത്. ഇപ്പോൾ ആ നിയമം പരിഷ്ക്കാരിക്കാൻ കേന്ദ്ര സർക്കാർ പാർലമെന്റിൽ നിയമം കൊണ്ടു വരുമ്പോൾ അതിനെതിരെ കോൺഗ്രസ്‌ ഉറഞ്ഞു തുള്ളുന്നു.
ഇന്ത്യയിലെ ഏത് ഭൂമിയും വഖഫ് ബോർഡിന് അവകാശവാദം ഉന്നയിക്കാം. വഖഫ് ബോർഡ്‌ പറഞ്ഞാൽ നിങ്ങൾ തലമുറകളായി താമസിക്കുന്നതും, കരമടയ്‌ക്കുന്നതും, വിലകൊടുത്ത് വാങ്ങിയതുമായ ഏത് ഭൂമിയിൽ നിന്നും ഇറങ്ങി പൊയ്‌ക്കോണം എന്ന നിയമം അതേപടി തുടരണം എന്നാണ് കോൺഗ്രസും, ഇടത് പക്ഷവും ആവശ്യപ്പെടുന്നത്..!
4000 കിലോമീറ്റർ ദൂരെ കിടക്കുന്ന തീവ്രവാദികൾക്ക് വേണ്ടി പ്രകടനം നടത്തുന്ന, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന, മെഴുകുതിരി കത്തിച്ച് പിന്തുണ പ്രഖ്യാപിക്കുന്ന കോൺഗ്രസ് പാർട്ടിയും, ഇടത് പക്ഷവും മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ സമരം കാണാത്തതിലും, വഖഫ് എന്ന കിരാത നിയമം പരിഷ്ക്കരിക്കരുത് എന്ന് പറഞ്ഞ് പാർലമെന്റിലും പുറത്തും വാദിക്കുന്നതും ഒന്നും കണ്ടിട്ടെങ്കിലും സഭയ്‌ക്ക് തലയിൽ വെട്ടം ഉണ്ടായാൽ മതിയായിരുന്നു.
അടുത്ത തിരഞ്ഞെടുപ്പിലും വോട്ട് തേടി ഇളിച്ച ചിരിയുമായി ‘ഹമാസ് മുന്നണി’ നേതാക്കൾ വരുമ്പോൾ, ഇത് ഗാസ അല്ല മുനമ്പം ആണെന്ന് പറയാൻ ഉള്ള നട്ടെല്ല് എങ്കിലും ലത്തീൻ സഭാ നേതൃത്വം കാണിക്കും എന്ന് പ്രത്യാശിക്കുന്നു.
ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാതെ ഇരുന്നാൽ ലബനന്റെയും, സിറിയയുടെയും ഒക്കെ അവസ്ഥ ആകും ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തെയും കാത്തിരിക്കുന്നത്.

Jithin K Jacob

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by