മേലുദ്യോഗസ്ഥനെതിരെ മതപരമായ വിവേചനം ചൂണ്ടിക്കാട്ടി പരാതിയുമായി എയർ ഇന്ത്യ ജീവനക്കാരി.ചഞ്ചൽ ത്യാഗി എന്ന യുവതിയാണ് തന്റെ മേലുദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമമായ എക്സിലൂടെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. മുസ്ലിമായ മേലുദ്യോഗസ്ഥൻ തന്നെ ചന്ദനക്കുറി അണിഞ്ഞ് ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല എന്നാണ് യുവതി ആരോപിക്കുന്നത്.
തിലകം ധരിച്ചതിന് പിസിഎം മജ്ഹബീൻ അക്തറിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് യുവതി വിശദമായി കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്‌ലിം ജീവനക്കാർക്ക് ദിവസത്തിൽ പലതവണ നമസ്‌കരിക്കാൻ അനുവാദമുണ്ടെന്നും എന്നാൽ തിലകം ചാർത്തുന്നത് പോലെ നിരുപദ്രവകരമായ കാര്യത്തിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
തന്റെ സീനിയർമാരോട് കാര്യങ്ങൾ പറയുകയും പോലീസ് കമ്മീഷണർക്ക് അപേക്ഷ നൽകുകയും ചെയ്തിട്ടും അക്തറിനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അവർ വെളിപ്പെടുത്തി.പോലീസിന് നൽകിയ പരാതിയുടെ പകർപ്പ് ഇവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
PSM muje on duty daily kisi na kisi baat ke liye presan karva rhi h mai two nd half year se as assistant posted hu or abhi tak muje kisi senior ya kisi bhe grooming vali madam ne kbhi kuch nhi bola mai hmesha se mathe per tika lgaa k rkti hu @RamMNK @amitmalviya @BJPCentralMedia
— Chanchal Tyagi (@Chancha94737623) October 19, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: