തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25 ഉം സൂക്ഷ്മ പരിശോധന ഓക്ടോബര്‍ 28 നുമാണ്. സ്ഥാനാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 30 വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് നവംബര്‍ 13നും വോട്ടെണ്ണല്‍ നവംബര്‍ 23നുമായിരിക്കുമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ഒക്ടോബര്‍ 15 മുതല്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്നു. മാതൃക പെരുമാറ്റചട്ടത്തിന്റെ വിശദാംശങ്ങള്‍ eci.gov.in/Handbooks, eci.gov.in/manuals, http://ceo.kerala.gov.in/handbooks എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: