നാരായൺപൂർ: നക്‌സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ട് ഐടിബിപി ജവാൻമാർ വീരമൃത്യു വരിച്ചു. ഇവർക്ക് പുറമെ പോലീസിലെ രണ്ട് ഓഫീസർമാർക്ക് പരിക്കേറ്റതായി നാരായൺപൂർ ജില്ലാ പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നക്സൽ പട്രോളിംഗ് തിരച്ചിലിനിടയിലാണ് സ്ഫോടനം നടന്നത്. ഐജി ബസ്തർ പി സുന്ദർരാജ് പറയുന്നതനുസരിച്ച് നക്സലുകൾ ഐടിബിപി പട്രോളിംഗ് സംഘത്തെ ആക്രമിക്കുകയും ഐഇഡി സ്ഫോടനം നടത്തുകയും ചെയുകയായിരുന്നു.
അതേ സമയം ദന്തേവാഡ-നാരായണപൂർ അതിർത്തിയോട് ചേർന്നുള്ള അബുജ്മദ് വനത്തിൽ അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ 38 നക്‌സലുകളെങ്കിലും കൊല്ലപ്പെട്ടതായി ഛത്തീസ്ഗഡിലെ ദന്തേവാഡ പോലീസ് നേരത്തെ വ്യക്തമായിയിരുന്നു.
കൊലപ്പെടുത്തിയ നക്സലുകളുടെ തലയ്ക്ക് 2.62 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 38 നക്സലുകളിൽ 31 കേഡറുകളുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇവരിൽ 29 കേഡറുകളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും പ്രസ്താവനയിൽ പറയുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 38 നക്സലുകളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: