ലഖ്നൗ:യോഗി ആദിത്യനാഥ് മതംനോക്കിയല്ല, കുറ്റം നോക്കിയാണ് ശിക്ഷാവിധി നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ കഴിഞ്ഞ ദിവസം ദുര്ഗ്ഗാപൂജാഎഴുന്നെള്ളത്തിന് നേരെ കല്ലെറിഞ്ഞ 23 കുറ്റവാളികള്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും കെട്ടിടങ്ങളും പൊളിക്കും. ഇതില്‍ 20 പേര് മുസ്ലിങ്ങളാണെങ്കിലും ബാക്കി മൂന്ന് പേര് ഹിന്ദുക്കളാണ്.
പ്രധാനപ്രതി അബ്ദുള്‍ ഹമീദാണ്. ഇദ്ദേഹത്തിന്റെ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടവും ഗ്രാമത്തില്‍ റോഡ് കയ്യേറി നിര്‍മ്മിച്ച വീടും മൂന്ന് ദിവസത്തിനകം പൊളിക്കാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവിട്ട് കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിടം പൊളിക്കുന്നതിനുള്ള നോട്ടീസും കെട്ടിടങ്ങളില്‍ പതിപ്പിച്ചു. ആകെ ഇത്തരം 23 പേരുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കും. ബഹ്റൈച്ചിലെ മഹാരാജ് ഗഞ്ചില്‍ ദുര്‍ഗ്ഗാപൂജ എഴുന്നെള്ളത്തിന് നേരെ നടന്ന കല്ലേറില്‍ 22 വയസ്സുകാരനായ രാം ഗോപാല്‍ മിശ്രയാണ് കൊല്ലപ്പെട്ടിരുന്നു.
അബ്ദുള്‍ ഹമീദീന്റെ രണ്ട് മക്കളായ സര്‍ഫറസും ഫഹീദും കല്ലേറിന് ശേഷം നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: