കോട്ടയം: അധിക്ഷേപ പരാമര്‍ശങ്ങളില്‍ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണങ്ങളും പരാതികളും തേടി സിപിഎമ്മിന്റെ ദൂതന്മാര് നാടുനീളെ പരക്കംപായുകയാണ്. മൂന്നു ദശാബ്ദത്തിലേറെ നീണ്ട നവീന്‍ ബാബുവിന്റെ സര്‍വീസ് ജീവിതത്തില്‍ എവിടെയെങ്കിലും ഒരു കരടു തപ്പിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് പി പി ദിവ്യയുടെ ദിവ്യത്വം തെളിയിക്കാന്‍ ഉപകാരപ്പെടുമെന്നാണ് പാര്‍ട്ടിയുടെ ഉള്ളിലിരുപ്പ്. മരിച്ചു മണ്ണോട് ചേര്‍ന്നിട്ടും നവീന്‍ ബാബുവിനെ അപകീര്‍ത്തിപ്പെടുത്തുകയും ദീവ്യയെ രക്ഷിച്ചെടുക്കുകയുമാണ് ലക്ഷ്യം. നവീന്‍ ബാബു അഴിമതിക്കാരനായിരുന്നു എന്ന് സ്ഥാപിച്ചെടുത്താല്‍ ദിവ്യക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.
സിപിഎമ്മിന്റെ രഹസ്യാന്വേഷകര്‍ കണ്ടെത്തിക്കൊടുത്ത ഒരാരോപണമാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ദിവ്യ ഉന്നയിച്ചിരിക്കുന്നത്. നവീന്‍ ബാബുവിനെതിരെ കുറ്റിയാട്ടൂരിലെ ഒരു അധ്യാപകനായ ഗംഗാധരന് സെപ്റ്റംബര്‍ നാലിന് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് ദിവ്യയുടെ കണ്ടെത്തല്‍.
പ്രശാന്തന്റെ കാര്യത്തിലെന്നപോലെ ഈ ഗംഗാധരനും വ്യാജനാണോ എന്നതാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: