ചര്‍മ്മ സംരക്ഷണത്തിന് ഇന്ന് പലരും പരിശ്രമിക്കാറില്ല. നുറുങ്ങ് വിദ്യയിലൂടെ എങ്ങനെ കാര്യം നടത്താമെന്നതാണ് മിക്കവരുടെയും ചിന്ത. ഇതിനായി ഇന്ന് വിപണിയില്‍ കിട്ടുന്ന പല പ്രോഡക്ട്സും വാങ്ങി ഉപയോഗിച്ച് പണി വാങ്ങിയവരും ഉണ്ടാകാം. എന്നാല്‍ ശരിയായ രീതിയിലുള്ള ഉപയോഗമല്ലെങ്കില്‍ ഇത് ചര്‍മ്മത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടാതെപല ഘടകങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മലിനീകരണം, സമ്മര്‍ദ്ദം, ഉറക്കക്കുറവ്, അല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ നമ്മള് പിന്തുടരുന്ന ഭക്ഷണരീതിയാണ് പ്രധാന പങ്ക് വഹിക്കുന്നത്. ചര്‍മ്മസംരക്ഷണത്തിന് ഭക്ഷണങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുന്നതിന് ശരിയായ തരത്തിലുള്ള പോഷകങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.
സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് സിട്രസ് പഴങ്ങള്‍. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനാണ്. കൂടാതെ, അവയില്‍ ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുകയും പുതിയ ചര്‍മ്മകോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം തുടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ബ്രൊക്കോളി
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി ഉള്ളതിനാല്‍ കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ബ്രോക്കോളി സഹായിക്കും. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കും.
വാള്‍നട്ട്
ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് വാള്‍നട്ട്. ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ചര്‍മ്മത്തെ സംരക്ഷിക്കും. വാള്‍നട്ടില്‍ വിറ്റാമിന്‍ ഇ, ഒമേഗ 3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങളാണ്.
ചിയ സീഡ്
പ്രോട്ടീന്‍, വിറ്റാമിനുകള്‍ ഇ, ബി 1, ബി 2, ബി 3 എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകള്‍. കൂടാതെ ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കുന്നത് തടയുകയും മുഖക്കുരു പാടുകള്‍ കുറയ്ക്കാനും സഹായിക്കും.
മത്സ്യം
സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കും. ഫാറ്റി ഫിഷ് കഴിക്കുന്നത് ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുമെന്നും സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളോട് സംവേദനക്ഷമത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ബ്ലൂബെറി
ബ്ലൂബെറി കഴിക്കുന്നത് ചര്‍മ്മത്തിന് പ്രായമാകുന്നത് തടയാനും ചര്‍മ്മത്തെ ചെറുപ്പവും ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്താനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: