മുഖത്തെ ചുളിവുകള്‍ മുഖത്ത് പ്രായം തോന്നിക്കുന്നതാണ് ഇന്ന് എല്ലാവരുടെയും പ്രശ്‌നം. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ പലപാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടില്ലെന്നതില്‍ നിരാശയിലുള്ളവരും ഏറെയാണ്. പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്ന ചില ഫേസ് പാക്കുകള്‍ ഇവയൊക്കെ….
രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും അല്‍പം തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. തൈരില്‍ ലാക്റ്റിക് ആസിഡ്, ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡ് (എഎച്ച്എ) അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ അഴുക്ക് നീക്കം ചെയ്യുന്നു.
ഒരു മുട്ടയുടെ വെള്ളയില്‍ രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്ന ചേര്‍ത്ത് 10 മിനുട്ട് നേരം സെറ്റാകാന്‍ മാറ്റിവയ്‌ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഏകദേശം 15-20 മിനിറ്റ് നേരം ഇട്ട ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാന്‍ മികച്ച ഫേസ് പാക്കാണിത്.
മുട്ടയുടെ വെള്ളയില്‍ രണ്ട് ടീ സ്പൂണ്‍ തണുത്ത പാല്‍ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: