ഡിസംബര്‍/ജനുവരി ബാച്ചിലേക്ക് അപേക്ഷ ഒക്‌ടോബര്‍ 31 വരെ സ്വീകരിക്കും
വിശദവിവരങ്ങള്‍ക്ക് www.cdot.in
ബെംഗളൂരു, ദല്‍ഹി കാമ്പസുകളിലാണ് പെയിഡ് ഇന്റേണ്‍ഷിപ്പിന് അവസരം
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്) (കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം) ദല്‍ഹി, ബെംഗളൂരു കാമ്പസുകളിലേക്ക് പെയിഡ് ഇന്റേണ്‍ഷിപ്പിന് അവസരം. വര്‍ഷംതോറും 50 പേര്‍ക്കാണ് നിയമനം. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. എന്‍ഐആര്‍എഫ് റാങ്കിംഗ് പ്രകാരം ടോപ് 30 എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ രണ്ടാം വര്‍ഷ ബിഇ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/തത്തുല്യ ബ്രാഞ്ചുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ 7.0 സിജിപിഎയില്‍ കുറയാതെ നേടിയിരിക്കണം.
മൂന്നു മാസം മുതല്‍ ഒരുവര്‍ഷം വരെയാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. പ്രതിമാസം 50,000 രൂപയാണ് സ്‌റ്റൈപ്പന്റ്. വര്‍ഷത്തില്‍ ജൂലൈ/ഒാഗസ്റ്റ്; ഡിസംബര്‍/ജനുവരി എന്നിങ്ങനെ രണ്ടു തവണകളായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍/ജനുവരി ബാച്ചിലേക്ക് ഒക്‌ടോബര്‍ 31 നകം അപേക്ഷിക്കണം.
അപേക്ഷാഫോറവും വിശദവിവരങ്ങളും-www.cdot.in- എന്ന വെബ്‌സൈറ്റിലുണ്ട്. [email protected] എന്ന ഇ-മെയില്‍ വഴിയും അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കാം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷായോടൊപ്പം സിവിയും ജോലി ചെയ്യാന്‍ താല്‍പര്യമുള്ള മേഖലകളും ഉണ്ടാകണം. കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും വെബ്‌സൈറ്റില്‍ ലഭിക്കും. (ഫോണ്‍: 91-11-26802856).
പ്രതികരിക്കാൻ ഇവിടെ എഴുതുക: