India

ഒരു കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

Published by

ബസ്തര്‍(ഛത്തിസ്ഗഡ്): ഒരു കോടി രൂപ തലയ്‌ക്ക് വിലയിട്ടുരുന്ന മാവോയിസ്റ്റ് വനിതാ നേതാവ് അറസറ്റിലായി. ഛത്തിസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ഭീകരതയ്‌ക്ക് ചുക്കാന്‍ പിടിച്ചിരുന്ന സുജാതയാണ് തെലങ്കാനയിലെ മഹബൂബ് നഗറില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

മുപ്പത് വര്‍ഷമായി തെലങ്കാന, ബംഗാള്‍, ബസ്തര്‍ മേഖലകളില്‍ ഇടത് ഭീകരത വളര്‍ത്തുന്നതിന് നേതൃത്വം നല്കിയ കിഷന്റെ ഭാര്യയാണ് സുജാത എന്നാണ് വിവരം. മാവോയിസ്റ്റ് ഗ്രൂപ്പായ ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറി രാമണ്ണയുടെ മരണത്തിന്‌ശേഷം സുജാതയെ ബസ്തറിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത്. സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായും സൗത്ത് സബ് സോണല്‍ ബ്യൂറോയുടെ ഉത്തരവാദിത്തത്തിലും ജാനകി എന്നും മൈനി ബായി എന്നും വിളിച്ചിരുന്ന സുജാത പ്രവര്‍ത്തിച്ചത് ബസ്തറിലെ വനങ്ങളിലാണ്. ബീജാപൂരിലെ ടാറെം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭട്ടിഗുഡ, തുമാല്‍പട്ട്, മീനഗുട്ട കാടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ നിക്കങ്ങള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by