കലവൂര്‍: ഫുട്ബോള്‍ കളിക്കുന്നതിനിടെ സംസ്ഥാന ടീമംഗമായ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ദേവഗിരി കോളേജിലെ ബിഎംഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി എസ്.ഗൗരി(19)യാണ് കുഴഞ്ഞു വീണു മരിച്ചത്. കേരള ടീം അംഗമാണ്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോളേജ് കോര്‍ട്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഇന്നലെ വെളുപ്പിന് മൂന്നോടെ മരിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് മുന്‍ മെമ്പറും കലവൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കഌര്ക്കുമായ പഞ്ചായത്ത് 15-ാം വാര്‍ഡ് തെക്കേവെളിയില്‍ സിന്ധുകുട്ടിയുടെ മകളാണ്. പരേതനായ ബി.എല്‍.ബാബുവാണ് അച്്ഛന്. സഹോദരന്: ബി.നി
രഞ്ജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: