ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കണമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് . ഇന്ത്യയും, പാകിസ്ഥാനും ഇതിനകം 75 വർഷം പാഴാക്കിയെന്നും അടുത്ത 75 വർഷം ഇങ്ങനെയാകരുതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിൽ എത്തിയതിന് ശേഷമാണ് നവാസ് ഷെരീഫിന്റെ പരാമർശം . ‘ ഇരുവശത്തും പോരായ്‌മകൾ ഉണ്ട്. എന്നാൽ വീണ്ടും സൗഹൃദത്തേക്കാൾ മികച്ചതായി ഒന്നുമില്ല.ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യയും പാകിസ്ഥാനും ഭൂതകാലത്തെ ഉപേക്ഷിച്ച് ഭാവിയെക്കുറിച്ച് ചിന്തിക്കുമെന്ന് വിശ്വസിക്കുന്നു. പ്രധാനമന്ത്രി മോദി ഇവിടെ വരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു . വിദേശകാര്യ മന്ത്രി ജയശങ്കർ ഇവിടെ വന്ന് പുതിയ തുടക്കമിട്ടതിൽ സന്തോഷമുണ്ടെന്നും‘ നവാസ് ഷെരീഫ് പറഞ്ഞു.
തൽക്കാലം വിവാദങ്ങൾ മാറ്റിവെച്ച്, പോസിറ്റീവ് കാര്യങ്ങൾ മാത്രം പരാമർശിച്ച്, നമുക്ക് ക്രിയാത്മകമായ ചുവടുകൾ എടുക്കേണ്ടതുണ്ട്, ഒരു പുതിയ തുടക്കം ആരംഭിച്ചു. വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, വ്യാപാരം, വ്യവസായം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇനി മുന്നേറാനാകും . വാജ്‌പേയിയുമായി നടത്തിയ കൂടിക്കാഴ്ചയും ഒരു നല്ല ബന്ധത്തിന് അടിത്തറയിട്ടതും ഞാൻ ഓർക്കുന്നു,” എന്നും നവാസ് ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: