തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ചേര്‍ന്ന് ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. 18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലെ അഭ്യസ്തവിദ്യരായവര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമന്വയം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിപുലമായ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഉണ്ടായിരിക്കും. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് ക്യാമ്പിലെത്തി നോളെജ് ഇക്കോണമി മിഷന്റെ വെബ്‌സൈറ്റായ DWMS ല്‍ രജിസ്റ്റര്‍ ചെയ്യാം. രാവിലെ 8 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി, സിഖ് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍ നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: