ന്യൂദല്‍ഹി: ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയുടെ അഖണ്ഡതയെപ്പറ്റിയും ഒരൊറ്റ ഇന്ത്യയെപ്പറ്റിയും സംസാരിക്കുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍.ഒരൊറ്റ ഇന്ത്യയെപ്പറ്റി പറയുന്ന അതേ ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്ക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു.
ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ജസ്റ്റിന്‍ ട്രൂഡോയുടെ കപടനാട്യത്തെ വിമര്‍ശിക്കുന്നത്. താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ വിടവുണ്ടെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന കുറ്റപ്പെടുത്തുന്നു.
ഖലിസ്ഥാന്‍ വാദിയും ഇന്ത്യ വിചാരണയ്‌ക്കായി ആവശ്യപ്പെടുകയും ചെയ്യുന്ന നിജ്ജാറിനെ വധിക്കാന്‍ കാനഡയിലെ ഇന്ത്യന്‍ സ്ഥാപനപതിയും മറ്റ് ഉദ്യോഗസ്ഥരും സഹായിച്ചുവെന്ന രീതിയിലാണ് കാനഡ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണത്തിന് തക്കതായ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയുടെ അഖണ്ഡതയെപ്പറ്റിയും ഒരൊറ്റ ഇന്ത്യയെപ്പറ്റിയും ട്രൂഡോ പ്രസ്താവന നടത്തിയത്.
ഇന്ത്യയില്‍ എന്‍സിപി നേതാവ് ബാബ സിദ്ധിഖിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ബിഷ്ണോയി ഗ്രൂപ്പിലെ അംഗങ്ങളെ ഇന്ത്യയ്‌ക്ക് വിട്ടുനില്‍കണമെന്ന ഇന്ത്യയുടെ ആവശ്യവും ജസ്റ്റിന്‍ ട്രൂഡോ ചെവിക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക