ആലപ്പുഴ: ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജീവപര്യന്ത്യം വിധിച്ചു. ഒന്നാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജന് (34), ആര്യാട് കോമളപുരം പുതുവല്‍വീട്ടില്‍ നന്ദു (29) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികള്‍ ഓരോ ലക്ഷം രൂപ വീതം തുക പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഒരുവര്‍ഷംകൂടി അധികതടവ് അനുഭവിക്കണം.
പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് പ്രതി ചേര്‍ക്കപ്പെട്ട അഭിഭാഷകന് അടക്കം മൂന്ന് മുതല്‍ ഏഴു പ്രതികളെയും കോടതി വെറുതെവിട്ടു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ തത്തങ്ങാട്ട് വീട്ടില്‍ സോണിയെ (36) കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രസ്താവം. വിചാരണവേളയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐയെ കോടതിയില്‍വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിരുന്നതിനാല് വിധി പറയുന്ന ദിവസം കോടതിയിലും പരിസരത്തും വന്‍ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.
കൈനകരി ജയേഷ് വധക്കേസിലും പ്രതികളാണ് ഗുണ്ടാസംഘത്തില്‍പെട്ട ഇവര്‍ .ആ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴാണ് സോണി വധക്കേസിലും സമാനശിക്ഷ ലഭിച്ചത്. 2017 മേയ് ഒമ്പതിനാണ് സോണിയെ കൊലപ്പെടുത്തിയത്. ആലപ്പുഴ അയ്യങ്കാളി ജംഗ്ഷനിലെ വാടക വീട്ടില്‍വെച്ചായിരുന്നു പ്രതികള്‍ സാജനെ കൊല ചെയ്തത്.സമീപത്തെ കല്യാണ വീട്ടില്‍നിന്നുള്ള ഭക്ഷണം ഭാര്യക്കും മക്കള്‍ക്കും കൊണ്ടുപോയി കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: