ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് നയാബ് സിംഗ് സൈനി .സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും വൃക്കരോഗികൾക്ക് ഡയാലിസിസ് സേവനങ്ങൾ ഇനി സൗജന്യമായിരിക്കുമെന്ന് നയാബ് സിംഗ് സൈനി പ്രഖ്യാപിച്ചു.ഭാവിയിൽ എല്ലാ മെഡിക്കൽ കോളേജുകളിലും സൗജന്യ ഡയാലിസിസ് സൗകര്യം ഒരുക്കുമെന്നും ഹരിയാന പബ്ലിക് റിലേഷൻസ് (ഡിപിആർ) വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിലാണ് ആദ്യം അദ്ദേഹം ഒപ്പ് വച്ചത് . വൃക്കരോഗികൾക്കുള്ള ഡയാലിസിസിന്റെ പണം ഇനി സർക്കാരാകും വഹിക്കുക. തുടർച്ചയായ മൂന്നാം വട്ടമാണ് സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുന്നത്. 2024 മാർച്ചിലാണ് മനോഹർ ലാൽ ഖട്ടറിന് പകരമായി നയാബ് സിംഗ് സൈനി ആദ്യമായി ഹരിയാന മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: