കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവൻ യഹിയ സിൻവാർ ആണെന്നുമുള്ള അഭ്യൂഹത്തിന് സ്ഥിരീകരണം നൽകി ഇസ്രയേല്‍ . ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്തിയിരുന്നു.2023 ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ യഹിയ സിൻവാർ ആയിരുന്നു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിൻഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്. 2024 ഓഗസ്റ്റ് മുതല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ചെയർമാനും ഗാസ മുനമ്ബിന്റെ നേതാവുമായി പലസ്തീൻ ജനതയ്‌ക്കിടയില്‍ വിശ്വാസ്യത നേടിയ യഹിയയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകള്‍ ഹമാസ് ഭീകരർക്ക് ഏറെ ആശങ്കകള്‍ നല്‍കുന്നുണ്ട്.
ഹിമാസ് നേതാക്കളെ മുച്ചോടും മുടിക്കുമെന്ന ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്. ഹമാസിന് ഇപ്പോള്‍ മേധാവിമാര്‍ വാഴാത്ത കാലമായി മാറിയിട്ടുണ്ട്.കൊല്ലപ്പെട്ടത് സിന്‍വറാണെന്ന് ഇസ്രായേല്‍ പറയുമ്പോഴും അതിനോട് പ്രതികരിക്കാന്‍ പോലും ഹമാസിന് സാധിക്കുന്നില്ല.സിന്‍വറിനെ വധിച്ച ഇസ്രായേലിനെ അഭിനന്ദിച്ച് അമേരിക്കയും രംഗത്തെത്തി.
ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ആവശ്യമായത് ചെയ്യാമെന്ന് യുഎസ് വ്യക്തമാക്കി. ഗാസയിലെ തീവ്രവാദത്തെ അമര്‍ച്ച ചെയ്യുന്നതില്‍ സിന്‍വര്‍ ഒരു തടസ്സമായിരുന്നു. ആ തടസ്സമാണ് ഇപ്പോള്‍ നീങ്ങി. എങ്കിലും ഒരുപാട് ജോലികള്‍ ഇനിയും ബാക്കിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
ഗാസ ആസ്ഥാനമായാണ് കാലങ്ങളായി യഹിയ പ്രവർത്തിക്കുന്നത്. ‘തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹിയ 22 വർഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികൻ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാൻ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് യഹിയ ജയിലില്‍നിന്ന് മോചിതനായത്.
2015-ല്‍ യഹിയയെ അമേരിക്ക ആഗോള ഭീകരനായി മുദ്ര കുത്തി. ഹമാസിന്റെ ഏറ്റവും കരുത്തനും കാര്‍ക്കശ്യക്കാരനുമായ നേതാവായിരുന്നു സിന്‍വാര്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപറേഷന്റെ സൂത്രധാരനെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന നേതാവാണ് സിന്‍വാര്‍. ഇസ്രയേലിനെതിരെ ചാവേറാക്രമണം നടത്തണമെന്നും യുവ തലമുറയ്‌ക്ക് ചാവേർ ആക്രമണ പരിശീലനം നൽകണമെന്നും ആയിരുന്നു ഇയാളുടെ അവസാനത്തെ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: