ബെംഗളൂരു: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ 46 റണ്‍സിനു പുറത്തായതിന്റെ നാണക്കേടിനു പിന്നാലെ ഭാരതത്തിന് മറ്റൊരു തിരിച്ചടി കൂടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനു പരിക്ക്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്. വലതു കാല് മുട്ടിനു പരിക്കേറ്റ പന്ത് മൈതാനം വിട്ടു.
ധ്രുവ് ജുറേല്‍ പകരക്കാരനായി ഗ്രൗണ്ടിലെത്തി. 37-ാം ഓവറില്‍ ബോള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഋഷഭ് പന്തിനു പരിക്കേറ്റത്.
ഭാരതം 46 റണ്‍സിന് പുറത്തായപ്പോള്‍ ക്രീസില്‍ പിടിച്ചു നിന്നു പൊരുതിയ ഏക താരം പന്താണ്. ഭാരതത്തിന്റെ ടോപ് സ്കോററും പന്ത് തന്നെ. ഭാരതം നേടിയ 46ല്‍ 20 റണ്‍സും പന്തിന്റെ ബാറ്റില്‍ നിന്നാണ് വന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: