ബംഗളൂരു: ഭാരതം കളി മറന്നു. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ആതിഥേയരെ ബാറ്റിങ് പഠിപ്പിച്ച് ന്യൂസിലാന്‍ഡ്. ഒന്നാമിന്നിങ്‌സില്‍ വെറും 46 റണ്‍സിനാണ് ഭാരത ബാറ്റര്‍മാരെ കിവികള്‍ പവലിയനിലെത്തിച്ചത്. ഭാരതക്രിക്കറ്റിന്റെ ചരിത്രത്തിലെ മകുറഞ്ഞ സ്‌കോറുകളിലൊന്ന്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്.
ഡെവോണ്‍ കോണ്‍വെയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് കീവീസിന് മേല്‍ക്കൈ നല്‍കിയത്. ഒമ്പത് റണ്‍സിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. 105 പന്ത് നേരിട്ട കോണ്‍വെ 91 റണ്‍സെടുത്തു പുറത്തായി.
ഭാരത ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ ശ്രദ്ധയോടെയായിരുന്നു കിവീസിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ ടോം ലാഥമും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ്ങില്‍ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ലാഥമിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വില്‍ യങ്ങിനെ കൂട്ടുപിടിച്ച് ഡെവോണ്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. 37-ാം ഓവറില്‍ വില്‍ യങ് മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തില്‍ കുല്‍ദീപ് യാദവിന് ക്യാച്ച് നല്‍കി വില്‍ യങ്(33) മടങ്ങി. ഡെവോണ്‍ കോണ്‍വെ അശ്വിന്റെ പന്തില്‍ ബോള്‍ഡായി. രചിന്‍ രവീന്ദ്രയും(4) ഡാരില്‍ മിച്ചലുമാണു (14) ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഭാരതത്തിന് എല്ലാം പിഴയ്‌ക്കുന്ന കാഴ്ചയാണ് ഒന്നാമിന്നിങ്‌സില്‍ കണ്ടത്. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ പേസര്‍മാരായ മാറ്റ് ഹെന്റിയും വില്യം ഒറുര്‍ക്കും കൊടുങ്കാറ്റായപ്പോള്‍ ഭാരതത്തിന്റെ ബാറ്റിങ് നിര തകര്‍ന്നു. ഒന്നാം ഇന്നിങ്സില്‍ വെറും 46 റണ്‍സിന് ടീം കൂടാരം കയറി. അഞ്ചു പേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(2), വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍(0), കെ.എല്‍. രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍. അശ്വിന്‍ (0) എന്നിവര്‍ക്കാര്‍ക്കും കിവീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
49 പന്തില്‍ 20 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ഭാരതത്തിന്റെ ടോപ് സ്‌കോറര്‍. പന്തിനെ കൂടാതെ 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ മാത്രമാണ് ഭാരത നിരയില്‍ രണ്ടക്കം കണ്ടത്. ഭാരതത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ കുറച്ച സ്‌കോറാണിത്. 2020ല്‍ ആസ്ട്രേലിയക്കെതിരെ 36 റണ്‍സിനു പുറത്തായിരുന്നു. 1974ല്‍ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്സില്‍ 42 റണ്‍സിനും പുറത്തായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: