കോട്ടയം : കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം മകന് ആത്മഹത്യ ചെയ്തു. പാറത്തോട് ചിറഭാഗത്ത് പൂത്തോട്ടത്തില്‍ സോമനാഥന് നായര്‍ (86) ഭാര്യ സരസമ്മ (68) മകന് ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്.
ദമ്പതികളുടെ മൃതദേഹം രക്തം വാര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: