ഹൈദരാബാദ് : മുത്യാലമ്മ ക്ഷേത്രം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് മുംബൈ മോട്ടിവേഷണൽ സ്പീക്കർ മുനവ്വർ സമയ്ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. ഒപ്പം അബ്ദുൾ റഷീദ് ബഷീർ അഹമ്മദ്, റജിമെൻ്റൽ ബസാറിലെ മെട്രോപോളിസ് ഹോട്ടൽ മാനേജരും ഉടമയുമായ റഹ്മാൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.വിദ്വേഷം പരത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ഒരു മാസം നീണ്ടുനിൽക്കുന്ന ശില്പശാല സംഘടിപ്പിച്ച മുനവ്വർ അതിന്റെ മറവിൽ ഹിന്ദുക്കൾക്കെതിരെ വിദ്വേഷം വളർത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കലാപമുണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിക്കാൻ സൽമാനെ പ്രേരിപ്പിച്ചതും ഇയാളാണെന്ന് ഗോപാലപുരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൽ സുരേഷ് പറഞ്ഞു.
മുനവ്വർ തന്റെ ശിൽപശാല സംഘടിപ്പിക്കുന്നതിന് ആവശ്യമായ അനുമതി വാങ്ങിയിരുന്നില്ല. ബഷീറും റഹ്മാനും ഇത് സംഘടിപ്പിക്കാൻ സഹായിച്ചിരുന്നു. ഇംഗ്ലീഷ് ഹൗസ് അക്കാദമിയുടെ സ്ഥാപകനാണ് മുനവ്വർ ജമ . ഹോട്ടലിൽ സംഘടിപ്പിച്ച ശിൽപശാലയിൽ 151 പേർ പങ്കെടുത്തു.ഈ ശിൽപശാലയിൽ പങ്കെടുത്തവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. പ്രതി സലിം സൽമാനും മുംബൈയിൽ നിന്നാണ് വന്നത്. കമ്പ്യൂട്ടർ എഞ്ചിനീയറായ സലിം സൽമാൻ ഒക്ടോബർ 14 ന് ക്ഷേത്രത്തിൽ പ്രവേശിച്ച് ദുർഗാദേവിയുടെ വിഗ്രഹം തകർക്കുകയായിരുന്നു.
ഒളിവിൽ കഴിയുന്ന സാക്കിർ നായിക്കിന്റെയും മറ്റ് ഇസ്ലാമിക മതമൗലികവാദികളുടെയും വീഡിയോകൾ സലിം സൽമാൻ കാണാറുണ്ടായിരുന്നു.2022-ൽ ഇയാൾ മുംബൈയിൽ ഗണേശ പൂജ പന്തലും നശിപ്പിക്കുകയും ഭക്തരെ ആക്രമിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: