World

തീർത്ത് കളഞ്ഞ് ഇസ്രായേൽ ? ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി സൂചന

Published by

ഗാസ ; ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി സൂചന . ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 3 ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. ഇവരിൽ യഹ്യ സിൻവാറും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ . ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിക്കും. ഒക്‌ടോബർ ഏഴിന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഹമാസിന്റെ തലവനുമായിരുന്നു സിൻവാർ.

ഗാസയിൽ 3 ഭീകരർ കൊല്ലപ്പെട്ടതായി ഐഡിഎഫ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. മൃതദേഹങ്ങളുടെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ കൊല്ലപ്പെട്ടവരിൽ ഒരാൾ യഹ്യ സിൻവാർ ആയിരിക്കാമെന്നാണ് സംശയം . ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരൻ സിൻവാറാണോ അതോ മറ്റാരെങ്കിലുമോ എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ സൈന്യം, ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ യഹ്യ സിൻവാർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ അവകാശപ്പെടുന്നത്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിൻവാർ ഇസ്രായേൽ ബന്ദികൾക്കിടയിൽ ഒളിച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇസ്രായേലിന് സിൻവാറിനെ എളുപ്പത്തിൽ കൊലപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. നേരത്തെയും സിൻവാർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നുവെങ്കിലും അത് സ്ഥിരീകരിക്കാൻ ഇസ്രായേലി സൈന്യത്തിന് കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ചിത്രങ്ങളിൽ സിൻവാറിനെ പോലെ തോന്നിക്കുന്ന ഒരാളുടെ മൃതദേഹമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിൽ തലയുടെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ജൂലൈ 31 ന് ഇസ്മായിൽ ഹനിയയുടെ മരണശേഷമാണ് യഹ്യ സിൻവാറിന് ഹമാസിന്റെ കമാൻഡർ സ്ഥാനം ലഭിച്ചത് .1962ൽ ഗാസ മുനമ്പിലെ അഭയാർത്ഥി ക്യാമ്പിലാണ് സിൻവാർ ജനിച്ചത്. ഇസ്രായേൽ മൂന്ന് തവണ സിൻവാറിനെ അറസ്റ്റ് ചെയ്തിരുന്നു, എന്നാൽ 2011 ൽ ഒരു ഇസ്രായേൽ സൈനികന് പകരമായി 127 തടവുകാരോടൊപ്പം സിന്വാറിനെ ഇസ്രായേലിന് മോചിപ്പിക്കേണ്ടിവന്നു. 2015 സെപ്റ്റംബറിൽ അമേരിക്ക സിൻവാറിന്റെ പേര് അന്താരാഷ്‌ട്ര ഭീകരരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by