ഭോപ്പാൽ : മധ്യപ്രദേശിലെ ജബൽപൂരിലെ ബറേലയിൽ സ്ഥിതി ചെയ്യുന്ന ബംഹാനിയിലെ ഏറ്റവും ഉയരം കൂടിയ മഹാകാളിയുടെ വിഗ്രഹത്തിൽ തീപിടിത്തം. 51 അടി ഉയരമുള്ള വിഗ്രഹമാണിത് . അതിനാൽ ധാരാളം ഭക്തർ ഇത് കാണാൻ എത്തിയിരുന്നു. തീപിടിത്തമുണ്ടായതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു. തേനീച്ചകളെ തുരത്താൻ പന്തലിന് സമീപം തീ കൊളുത്തിയതാണ് അപകട കാരണമെന്നാണ് വിവരം. വിഗ്രഹ നിമജ്ജനത്തിനിടെ രാത്രി വൈകിയാണ് അപകടം.
പന്തലിന് സമീപം ഒരു തേനീച്ചക്കൂട് ഉണ്ടെന്നും അതിനെ ഓടിക്കാൻ ധൂപവർഗ്ഗം ഉപയോഗിച്ച് തീയിട്ടതായും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. കാറ്റിനെത്തുടർന്ന് തീജ്വാലകൾ തുണിയിൽ പടർന്നു . നിമിഷങ്ങൾക്കകം മഹാകാളിയുടെ വിഗ്രഹത്തിന് തീപിടിച്ചു. തീപിടിത്തത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി ഓടാൻ തുടങ്ങി.
വിവരമറിഞ്ഞ് ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കാളി മാതാവിന്റെ വിഗ്രഹം സ്ഥാപിച്ചത്. ഡസൻ കണക്കിന് കലാകാരന്മാർ ചേർന്നാണ് വിഗ്രഹം നിർമ്മിച്ചത്. ജെസിബി ഉപയോഗിച്ച് കുളം നിർമിച്ചാണ് വിഗ്രഹം നിമജ്ജനം ചെയ്യേണ്ടത്. എന്നാൽ, അതിനുമുമ്പ് തീപിടിക്കുകയായിരുന്നു. വിഗ്രഹത്തിൽ ഉണ്ടായിരുന്ന തുണികളും , പന്തലും കത്തി നശിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: