Kerala

നവ കേരളമെന്ന് എങ്ങിനെ പറയും? പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ മാറ്റാത്തതിനെതിരെ ഹൈക്കോടതി

Published by

കൊച്ചി: അരനൂറ്റാണ്ട് മുന്‍പുള്ള അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും കേരളമെന്നും ഇതിനെ നവ കേരളമെന്ന് പറയരുതെന്നും ഹൈക്കോടതി. പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ മാറ്റുന്നതു സംബന്ധിച്ചുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഉള്ള ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

തിരുവനന്തപുരം നഗരത്തില്‍ നൂറുകണക്കിന് അനധികൃത ബോര്‍ഡുകള്‍ ഉണ്ടായിട്ടും 8 ലക്ഷം രൂപ മാത്രമാണ് നഗരസഭ പിഴയീടാക്കിയത് എന്ന് പറയുന്നത് നാണക്കേടാണെന്ന് കോടതി പറഞ്ഞു. എന്തുകൊണ്ടാണ് കൊടിമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതെന്ന് ഹൈക്കോടതി ആരാഞ്ഞു.

രാഷ്‌ട്രീയപാര്‍ട്ടികളുടെ ബോര്‍ഡുകള്‍ കൊച്ചി നഗരത്തില്‍ വയ്‌ക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചി നഗരത്തില്‍ പരസ്യ ഏജന്‍സികള്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും അറിയിച്ചു. കോടതി നിര്‍ദ്ദേശപ്രകാരമുള്ള നടപടിയെടുക്കാനായി നോഡല്‍ ഓഫീസര്‍മാരുടെ നമ്പറുകള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by