കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചെങ്ങളായി ചേരന്‍കുന്നില്‍ പെട്രോള്‍ പമ്പ് ആരംഭിക്കാന്‍ നിരാക്ഷേപ പത്രം നല്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് കത്ത് നല്കി.
പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ പരസ്യമായി ആരോപണമുന്നയിച്ചതില്‍ മനംനൊന്താണ് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. നവീന്‍ ബാബുവിന്റെ വിശ്വാസ്യതയും ധാര്‍മികതയും പരസ്യമായി ചോദ്യം ചെയ്യുന്ന നിലപാടാണ് ദിവ്യ സ്വീകരിച്ചത്. പി.പി. ദിവ്യയുടെ ഭര്‍ത്താവിന്റെ ബിനാമിയാണ് തളിപ്പറമ്പ് ചേരന്‍കുന്നിലെ പെട്രോള്‍ പമ്പിന്റെ അപേക്ഷകനെന്ന് സംശയിക്കുന്നു.
സത്യസന്ധനായ ഒരു പൊതുസേവകനെതിരെ ദിവ്യ ഉയര്‍ത്തിയ നിയമവിരുദ്ധ ആരോപണമാണ് വിലപ്പെട്ട ജീവനെടുത്തത്. ദിവ്യ രാജിവയ്ക്കുക, എഡിഎമ്മിന്റെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം നടത്തുക, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപിയോടൊപ്പം മുഴുവന്‍ കേരളവും പ്രക്ഷോഭത്തിന്റെ പാതയിലാണ്. നിരാക്ഷേപപത്രം നല്‍കിയത് ചട്ടം ലംഘിച്ച് കൊണ്ടാണെന്നും ആയതിനാല്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി അനുമതി പുനപ്പരിധോധിക്കണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: