തിരുവനന്തപുരം ; പുത്തൻ പകിട്ടിൽ പത്രാസോടെ ജനശതാബ്ദിയുടെ ആദ്യസർവ്വീസ്.പുതിയ കോച്ചുകളുമായി ആദ്യ യാത്ര വൈകിട്ട് തിരുവനന്തപുരത്തുനിന്നും കണ്ണൂര്‍ക്കാണ് ആരംഭിച്ചത് . പ്രത്യേക പൂജകളോടെയായിരുന്നു യാത്ര . തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകളാണ് അനുവദിച്ചത്.
മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ , എല്‍ ഇ ഡി ലൈറ്റുകള്‍ , നിറയെ ഫാനുകള്‍ , എസി കോച്ചില്‍ പുഷ്ബാക്ക് സീറ്റുകള്‍ , ബയോടോയ് ലറ്റ് സൗകര്യമുളള ആധുനിക വാഷ്റൂമുകള്‍ അങ്ങനെ നിരവധി സൗകര്യങ്ങളുമുണ്ട് . 15 സെക്കന്‍ഡ് ക്ളാസ് ചെയര്‍ കാറുകളും , മൂന്ന് എസി ചെയര്കാറുകളുമാണുളളത്.
ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കോച്ചുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. കോച്ചുകള്‍ കൂട്ടിയിടിച്ചാല്‍ അപകടസാധ്യത കുറവാണ്.ഭാരക്കുറവുള്ള ലോഹഭാഗങ്ങള്‍കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇത്തരം കോച്ചുകള്‍മാത്രമുള്ള തീവണ്ടികള്‍ക്ക് അതിവേഗം യാത്രചെയ്യാനുമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: