ഹിന്ദി ബിഗ് ബോസ് 18 സീസണില്‍ എത്തിയ ‘വിചിത്ര’ മത്സരാര്‍ത്ഥി പുറത്ത്. ഗദ്രാജ് എന്ന കഴുതയായിരുന്നു ഇത്തവണത്തെ സീസണില്‍ 19-ാം മത്സരാര്‍ത്ഥി ആയി എത്തിയത്. ഒരു സാമൂഹിക പരീക്ഷണമെന്ന രീതിയിലാണ് ഷോയുടെ നിര്‍മ്മാതാക്കള്‍ ഗദ്രാജിനെ ഷോയില്‍ പങ്കെടുപ്പിച്ചത്.
ഇതിന് പിന്നാലെ മൃഗക്ഷേമ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് കഴുതയെ മോചിപ്പിച്ചത്. പെറ്റ സംഘടന (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്) ഷോയുടെ നിര്‍മ്മാതാക്കളെ വിളിച്ച് വിനോദ ആവശ്യങ്ങള്‍ക്കായി ഒരു മൃഗത്തെ ഉപയോഗിക്കുന്നത് അനുചിതവും ദോഷകരവുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഷോയുടെ അവതാരകനായ സല്മാന് ഖാന് സംഘടന കത്ത് എഴുതുകയും ചെയ്തിരുന്നു. മറ്റൊരു സംഘടനയായ പിഎഫ്എയും (പീപ്പിള്‍ ഫോര്‍ അനിമല്‍സ്) കഴുതയെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിച്ചതിനെ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗദ്രാജിനെ ഷോയില്‍ നിന്നു മോചിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.
ഇതോടെ ഈ സീസണില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ മത്സരാര്‍ത്ഥിയായി ഗദ്രാജ് മാറി. മത്സരാര്‍ത്ഥിയായ ഗുണരത്നയുടെ വളര്‍ത്തുമൃഗമാണ് ഗദ്രാജ്. മത്സരാര്‍ത്ഥിയായ ഗുണരത്ന സദാവര്തെയോട് കഴുതയെ പെറ്റ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാനും മറ്റ് കഴുതകള്‍ക്കൊപ്പം ഒരു സങ്കേതത്തില്‍ പുനരധിവസിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: