സഹാറൻപൂർ : സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം നാൾക്ക് നാൾ വർദ്ധിക്കുന്നു . 30 വർഷം മുൻപ് ഇസ്ലാം പണ്ഡിതർ കബളിപ്പിച്ച് മതം മാറ്റിയ കുടുംബത്തിലെ പിൻ തലമുറക്കാരൻ ഒടുവിൽ സത്യം മനസിലാക്കി ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി.
ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശി ഷഹാബുദ്ദീനാണ് മഹത്വം മനസിലാക്കി സനാതന ധർമ്മം സ്വീകരിച്ചത്. പേരും അർജുൻ ശർമ്മ എന്നാക്കി മാറ്റി.30 വർഷം മുമ്പ് തന്റെ കുടുംബം ഹിന്ദു വിശ്വാസികൾ മാത്രമായിരുന്നുവെന്ന് ഷഹാബുദ്ദീൻ പറഞ്ഞു. കുടുംബം ചില മൗലാനകളുമായി യാദൃശ്ചികമായി ബന്ധപ്പെടുകയും ഇവർ ഹിന്ദു മതത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കുകയും ചെയ്തു. പിന്നാലെ കുടുംബത്തെ ഒന്നടങ്കം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു.
എന്നാൽ അടുത്തിടെ ഷഹാബുദ്ദീൻ ഹൈന്ദവ സംഘടനകളുമായി സമ്പർക്കം പുലർത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടത് മനസിലായത് . തുടർന്ന് ഹിന്ദു സംഘടനകളുടെ സഹായത്തോടെ അമ്പല റോഡിലെ ദേവ്കി ക്ഷേത്രത്തിൽ പ്രത്യേക ശുദ്ധീകരണ ചടങ്ങുകൾ നടത്തി സനാതന ധർമ്മം സ്വീകരിച്ചു .‘ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സനാതന ധർമ്മം സ്വീകരിക്കുന്നത്. ഇനി ഞാൻ എന്റെ തുടർന്നുള്ള ജീവിതം വേദ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചെലവഴിക്കും.‘ എന്നും ഷഹാബുദ്ദീൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: