കൊൽക്കത്ത: പൗരന്മാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന കടമകൾ നിർവഹിക്കുന്നതിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഗവർണർ സി.വി. ആനന്ദ ബോസ്. ആർജി കർ മെഡിക്കൽ കോളെജ് പ്രവർത്തനം താറുമാറായ ഈ സാഹചര്യത്തിൽ തന്റെ ഓഫീസ് ഇടപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബലാത്സംഗ-കൊലപാതക സംഭവത്തെ തുടർന്ന് തുടരുന്ന സ്തംഭനാവസ്ഥയിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. പൗരന്മാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രത്യേകിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയുടെ കടമയാണെന്ന് ഓർമ്മപ്പെടുത്തിയ അദ്ദേഹം പശ്ചിമ ബംഗാളിൽ സർക്കാർ അതിന്റെ അടിസ്ഥാന കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിൽ തന്റെ ഓഫീസ് ഈ വിഷയത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം അത് ചെയ്യുന്നതിൽ നിന്ന് ആർക്കും തടയാൻ കഴിയില്ലെന്നും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരം രാജ്ഭവന്റെ ഇടപെടൽ ശക്തമാക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: