ലക്നൗ : ഭാര്യയ്‌ക്കൊപ്പം അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രായേൽ അംബാസഡർ റൂവൻ അസർ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം രാമക്ഷേത്ര ദർശനത്തിനെത്തിയത് . രാമക്ഷേത്രത്തെ കുറിച്ചും , രാമഭക്തിയെ കുറിച്ചും അറിഞ്ഞ ശേഷമണ് താൻ ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന്റെ അയോദ്ധ്യയിലെ ക്ഷേത്രം സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് വളരെ ആകർഷകമാണ് .എന്നെ വളരെയേറെ സ്വാധീനിച്ചു. ഈ ഭക്തിയാണ് നിങ്ങളുടെ കരുത്ത് . ഞങ്ങളുടെ പൈതൃകത്തിൽ ഞങ്ങൾ അഭിമാനിക്കുന്നതുപോലെ, നിങ്ങളുടെ പൈതൃകത്തിൽ നിങ്ങളും അഭിമാനിക്കുന്നു.ഇന്ത്യയ്‌ക്ക് പുരാതന മതവും പാരമ്പര്യവും പൈതൃകവും ഉണ്ട്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക