മുഖത്തെ കറുത്തപാടുകള്‍ എന്നും നമുക്കൊരു തലവേദനായണ്. മൃദുലവും തിളക്കവുമാര്‍ന്ന മുഖമാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും കഴിക്കുന്ന ഭക്ഷണങ്ങളിലെ വ്യത്യാസവും ഹോര്‍മോണല്‍ വ്യതിയാനവുമെല്ലാം ഇന്ന് മുഖക്കുരുവിനും മുഖത്തെ കറുത്ത പാടുകള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ മുഖക്കുരു അകറ്റാനും മുഖത്തെ കറുത്ത പാടുകള്‍ നീക്കം ചെയ്യാനും വളരെ എളുപ്പം സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ചെയ്യാനാകുന്ന ചില ഫേസ് പാക്കുകളിതാ…
. കടലമാവ്, തൈര്, തേന്‍
രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.
2. അരിപ്പൊടി, തൈര്, മഞ്ഞള്‍, തേന്‍
രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്‌ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കുറച്ച് തേനും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
3. കോഫി, മഞ്ഞള്‍, തേന്‍
ഒരു ടീസ്പൂണ്‍ കോഫിയും അര ടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവയെ തടയാന്‍ ഈ പാക്ക് സഹായിക്കും.
4. പഴം, തേന്‍
രണ്ട് ടേബിള്‍സ്പൂണ്‍ തേനും ഒരു പഴവും നല്ല കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം മുഖം കഴുകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: