കൊച്ചി : ആരോഗ്യസ്ഥിതി മോശമായ പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുളളത്.
കടുത്ത ശ്വാസതടസമുണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയോടെയാണ് അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത നിലയിലായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിലാണ് മഅ്ദനി ചികിത്സയിലുളളത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോഛ്വാസം. കീമോ ഡയാലിസിസിന് വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: