ന്യൂഡൽഹി : അഞ്ച് വർഷത്തിനുള്ളില് ഉൽപ്പാദന മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ . മാനുഫാക്‌ചറിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ വികസിത ഇന്ത്യയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്‌മെൻ്റിന്റെ (ഐഎഫ്‌ക്യുഎം) ആദ്യ പതിപ്പിൽ സംസാരിക്കവെ ചന്ദ്രശേഖരൻ പറഞ്ഞു.
‘നിർമ്മാണമേഖലയ്‌ക്ക് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ തൊഴിൽ സൃഷ്ടിക്കാതെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനാവില്ല. ഓരോ മാസവും 10 ലക്ഷം പേർ തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതായി നമുക്കെല്ലാവർക്കും അറിയാം. അങ്ങനെ 10 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.
അർദ്ധചാലകം പോലെയുള്ള ഒരു മേഖലയിൽ നേരിട്ടുള്ള ഒരു ജോലി സൃഷ്ടിക്കുകയാണെങ്കിൽ, 8 മുതൽ 10 വരെ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. .അർദ്ധചാലകം, പ്രിസിഷൻ മാനുഫാക്ചറിംഗ്, അസംബ്ലിംഗ്, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി, അനുബന്ധ വ്യവസായങ്ങൾ എന്നിവയിൽ ഞങ്ങൾ നടത്തിയ നിക്ഷേപത്തിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും .
നിർമ്മാണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കുറഞ്ഞത് 500 മുതൽ 1000 വരെ ചെറുകിട, ഇടത്തരം കമ്പനികൾ സ്ഥാപിക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: