Kerala

ഇനിമുതല്‍ ചെറിയ തുകക്കുള്ള മുദ്രപത്രങ്ങളും ഇ-സ്റ്റാമ്പിങ്ങിലൂടെ, കടലാസു മുദ്രപത്രങ്ങള്‍ മാര്‍ച്ച് വരെ ഉപയോഗിക്കാം

Published by

തിരുവനന്തപുരം: ഇനിമുതല്‍ ചെറിയ തുകക്കുള്ള മുദ്രപത്രങ്ങളും ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമാകും. നിലവില്‍ സ്റ്റോക്കുള്ളവ പാഴായി പോകാതിരിക്കാന്‍ സമാന്തരമായി കടലാസു മുദ്രപത്രങ്ങള്‍ 2025 മാര്‍ച്ച് വരെ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. മുദ്രപത്രങ്ങള്‍ കടലാസില്‍ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവര്‍ഷം 60 കോടിയില്‍പ്പരം രൂപ സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.
ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നെതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കള്‍ രജിസ്‌ട്രേഷന്‍ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാന്‍ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.
രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള മുദ്രപത്രങ്ങള്‍ നേരത്തെ തന്നെ ഇ-സ്റ്റാമ്പിലൂടെ ലഭ്യമാക്കിത്തുടങ്ങിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by