കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ വെളിപ്പെടുത്തല്‍ അവര്‍ക്ക് കുരുക്കാകും. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കാന്‍ വൈകിയ വിഷയത്തില്‍ തന്നെ വന്നു കണ്ട പരാതിക്കാരന് ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താന്‍ എ.ഡി. എമ്മിനോട് ഫോണില്‍ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാണ് ദിവ്യ യാത്ര അയപ്പ് സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഈക്കാര്യത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. എ.ഡി.എം സ്ഥലം മാറി പോകാന്‍ ദിവസങ്ങള്‍ക്കു മുന്‍പ് എന്‍.ഒ.സി കിട്ടിയത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും ഈ കാര്യം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നും ദിവ്യ മുന്നറിയിപ്പു നല്കി.
ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ദിവ്യക്കെതിരെ നടപടി എടുക്കാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഉള്‍പ്പെടെ ഇല്ലാതാകും. എഡിഎമ്മിനെ വിളിച്ച് ശിപാര്‍ശ ചെയ്്തതായി ദിവ്യതന്നെ സമ്മതിച്ച സ്ഥിതിക്ക് കൂടുതല്‍ അന്വേഷണം ഇല്ലാതെ തന്നെ നടപടിയലേക്ക് കടക്കാനാകും.
സിപിഎം ജില്ലാ കമ്മറ്റി അംഗം ഗോപിനാഥിന്റെ ബന്ധു ടി വി പ്രശാന്തന് ബിപിസിഎല്ലിന്റെ ഔട്ട്ലറ്റ് തുടങ്ങാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കാത്തതിനാല്‍ എന്‍ഒസി നല്കാന് എഡിഎം നവീന്‍ ബാബു തയ്യാറായില്ല. തുടര്‍ന്നാണ് ദിവ്യ വിളിച്ച് പാര്‍ട്ടിയുടെ തീരുമാനം ആണെന്ന രീതിയില്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചത്. ദിവ്യയുടെ വഴിവിട്ട ശുപാര്‍ശ എഡിഎം അംഗീകരിക്കാത്തതാണ് വിദ്വേഷത്തിന് കാരണമായി.
അതിന്റെ കലിപ്പ് തീര്‍ക്കാനാണ് ക്ഷണിക്കാത്ത യാത്ര അയപ്പ് യോഗത്തില്‍ വലിഞ്ഞു കയറി വന്ന് എഡിഎമ്മിനെ ആക്ഷേപിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിച്ച് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. വേദിയില്‍ അപമാനിതനായി തലകുനിഞ്ഞിരിക്കുന്ന നവീന്റെ ദൃശ്യം വേദനിപ്പിക്കുന്നതാണ്. ഇനി ഈ അപമാനം സഹിച്ച് ജീവിക്കേണ്ടെന്ന് ആ ഉദ്യോഗസ്ഥന് ചിന്തിച്ചിരിക്കാം.
നവീന്‍ ബാബുവിന്റെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരുടേതാണ്. പത്തനംതിട്ട ഓമല്ലൂര്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്നു നവീന്‍ ബാബുവിന്റെ അമ്മാവന്. നവീന്‍ ബാബുവും സിപിഎം ഉദ്യോഗസ്ഥ സംഘടനയില്‍ അംഗവും. വിരമിക്കാന്‍ ഏഴ് മാസം മാത്രം അവശേഷിക്കേയാണ് അപമാനവും ആത്മഹത്യയും. നവീന്‍ ബാബുവിന്റെ ഭാര്യ തഹസീല്‍ദാറാണ്, രണ്ട് പെണ്മക്കളാണ് നവീനുണ്ടായിരുന്നത്. ഒരാള്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും രണ്ടാമത്തെയാള്‍ പ്ലസ്ടു വിദ്യാര്‍ഥിയും.
പ്രതിരോധത്തിലായതോടെ സിപിഎം കള്ളപ്രചാരണവുമായി രംഗത്തു വന്നിട്ടുണ്ട്. തന്നോട് നവീന്‍ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നും 98,500 രൂപ നല്‍കിയെന്നും അതിനു ശേഷമാണ് ഒക്ടോബര്‍ 8 ന് എന്‍ഒസി കിട്ടിയതെന്നും പറഞ്ഞ് പ്രശാന്തന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു എന്നാണ് പ്രചാരണം. പ്രഥമദൃഷ്ട്യാ കള്ളപ്പരാതിയെന്ന് വ്യക്തം. കൈക്കൂലു കൊടുത്തപ്പോള്‍ എന്‍ഒസി ലഭിച്ചു എന്നാണ് പറയുന്നത്. പാര്‍ട്ടിയില്‍ വലിയ സ്ഥാധിമുണ്ടായിരുന്ന ആള് കൈക്കൂലി നല്‍കുകയായിരുന്നോ വാണ്ടത്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തന്നെ പരാതി നല്‍കുക, വിജിലന്‍സിനെ കൊണ്ട് പിടിപ്പിക്കുക, ഏതാനും ദിവസത്തിനകം എഡിഎം സ്ഥലംമാറിപോകുന്നതിനാല് അതുവരെ കാത്തിരിക്കുക. തുടങ്ങി എന്തെല്ലാം നടപടി സ്വീകരിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ കൈക്കൂലി കൊടുത്തു എന്നു പറഞ്ഞുള്ള പരാതിയുടെ പേരില്‍ പരാതിക്കാരനെതിരെ കേസ്സെടുക്കാന്‍ വകുപ്പുണ്ട്. കൈക്കൂലി കൊടുക്കുന്നതും കുറ്റകരമാണെന്നാണ് നിയമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: